ശ്യാമാകാശ മണഞ്ഞിടുന്നു രുചിരം സായാഹന പീതാമ്പരം,
സീമാതീത ലയാനുഭൂതി യകമേ പെയ്യുന്നു ശംഖ സ്വനം.
ആത്മാന്ധത്വ മകന്ന ഭക്ത നിവഹം ഹേ കൃഷ്ണ നിൻ വിഗ്രഹം
കാണ്മാനെത്തു കയായ്നിരുധനിവനോ നിൽപാണകന്നേകനായ്.
Monday, 23 March 2015
ഗുരുവായൂരിൽ യുസഫലി, കേച്ചേരി എഴുതിയതാണത്രെ
Saturday, 21 March 2015
ആയുഷ്മാൻ ഭവ
ഈരേ ഴാണ്ടുകൾ ഭ്രാതൃ പാദുക ഭജോ
ദ്യുക്തന്ടെ പാദംഭജി -
ച്ചീ രാറാണ്ടു കഴിച്ച ഭൂസുരവര ശ്രീ പുജ്യ -
പാദൻ ഭവാൻ .
ധീ രോദാത്ത മിയന്നി നിയുമീ ലോകത്തി -
ലാരാധ്യനായ് ,
തീരാ നേകുക ഭാഗ്യ മെന്നു മതിനായ്പ്രാർഥി -
ച്ചിടുന്നു സദാ.
Saturday, 14 March 2015
നീഹാര സ്വാമികൾ
മനുഷ്യൻ അറിയപ്പെടാൻ ഏറെ ഇഷ്ട പ്പെടുന്ന ഒരു വ്യക്തിയാണ് . അതിനായി പലേ വഴികളും തിരഞ്ഞെടുക്കും. ഒരു സ്വാമിയാരുടെ കഥ പറയാം.
നീഹാര സ്വാമി എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഈ സ്വാമി ഒരു ഗണപതി ഉപാസകനായിരുന്നു . എപ്പോഴും സ്വർണ നിർമിത മായ, സാമാ ന്ന്യം വലിയ ഒരു ഗണപതി വിഗ്രഹം ഇദ്ദേഹം കൂടെ കൊണ്ടു നടക്കുമായിരുന്നു . ബ്രാഹ്മ മുഹൂർത്തിൽ എഴുന്നേറ്റു , കുളിച്ചു ഗണപതി പൂജ കഴിഞ്ഞേ ജലപാനംകഴിക്കു . ഇദ്ദേഹത്തിന്റെ പ്രത്യേകത എന്തെന്നാൽ, ഇദ്ദേഹത്തിനു ആഹാരം മാത്രമേ ഉള്ളു , നീഹാരം ഇല്ല . വര്ഷങ്ങളായി ഇദ്ദേഹം നീഹാര മില്ലാതെ ജീവിക്കുന്നു . ഇതൊരു മഹാ അത്ഭുത മായി , ഒരു സിദ്ധിയായി ജനങ്ങൾ വിശ്വസി ക്കാനും, ഇദ്ദേഹത്തെ ആരാധി ക്കുവാനും തുടങ്ങി. എന്തിനധികം പറയുന്നു , ചുരുങ്ങിയ കാലത്തിനുള്ളിൽ ഇദ്ദേഹം വിശ്വ പ്രസിദ്ധനായി . ധാരാളം ഭക്തന്മാരും, അനുയായി കളുംഉണ്ടായി .
സ്വാഭാവികമായും ചിലർക്കൊരു സംശയം, ഇതിലെന്തോ പന്തി കേടു ണ്ടല്ലോ എന്ന് !. അതറിയാൻ അവർക്കു ജിജ്ഞാസ . കുറച്ചുപേർ ഇദ്ദേഹം ഉറങ്ങുന്ന മുറിയുടെ തട്ടിൻ പുറത്തു കയറി, അവിടെ ഒരു ചെറിയ ദ്വാരം ഉണ്ടാക്കി, രാത്രി മുഴുവൻ ഇദ്ദേഹത്തെ നിരീക്ഷി ച്ചിരുന്നു. സ്വാമിയാർ പതിവുപോലെ എഴുന്നേറ്റ്, ഗണപതി വിഗ്രഹ ത്തിന്ടെ തലഭാഗം പിടിച്ചു തിരിച്ചു ! ആഹ !ഗണപതിയുടെ തല ഒരു പാത്രതിണ്ടേ മൂടി പോലെ തുറക്കുന്നു ! പിന്നീ ടെന്തു ചെയ്തെന്നോ ? ആവിഗ്രഹത്തി ലേക്ക് നീഹാര ക്രിയ നടത്തി. തല യഥാ സ്ഥാനത്ത് ഉറപ്പിച്ച ശേഷം, അതുമെടുത്ത് പുഴയിൽ സ്നാന കർമങ്ങൾ കഴിക്കാൻ പോയി . വെള്ളത്തിന്നടിയിൽ ട് വൃത്തിയാക്കി. പിന്നീട് സവിസ്തരം പുജാദികൾ ചെയ്യാൻ തുടങ്ങി.
രാത്രിയിൽ സ്വാമിയുടെ മുറിയിൽ കണ്ടതെല്ലാംനാട്ടു കാരെ ധരിപ്പി ച്ചപ്പോൾ, അവർ സ്വമിയെ വേണ്ടവിധം കയ്കാര്യംചയ്തു .
ഇതൊരു പഴയ കഥ യാണ്. എന്നാൽ നമ്മുടെ സമുഹത്തിൽ ഇന്നും നീഹാര സ്വാമിമാർ ധാരാളമല്ലേ ! അവരെ തിരിച്ചറിയാൻ കഴിഞ്ഞാൽ അതുതന്നെ യാവും നമുക്കു ചെയ്യാവുന്ന വലിയ സമൂഹ സേവ .
Saturday, 7 March 2015
Saagnika Athiraathram
എടപ്പാള്‍: ശുകമഹര്‍ഷിയുടെ തപോഭൂമിയെന്നറിയപ്പെടുന്ന ശുകപുരത്ത് 96 വര്‍ഷത്തിനുശേഷം വീണ്ടും സാഗ്നികം അതിരാത്രത്തിന് വേദിയൊരുങ്ങുന്നു. ദക്ഷിണാമൂര്‍ത്തി ക്ഷേത്രത്തിനുസമീപമുള്ള സഫാരി മൈതാനിയില്‍ മാര്‍ച്ച് 20മുതല്‍ 31വരെ നടക്കുന്ന അതിരാത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള യജ്ഞനിര്‍വഹണസമിതി കാര്യാലയത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച മൂന്നിന് കെ.ടി ജലീല്‍ എം.എല്‍.എ നിര്‍വഹിക്കും.
വട്ടംകുളം കവുപ്ര മാറത്തുമനയിലെ ശങ്കരനാരായണന്‍ അക്കിത്തിരിപ്പാടിന്റെ മുത്തച്ഛന്‍ 96വര്‍ഷം മുമ്പുനടത്തിയ അതിരാത്രത്തിനു ശേഷം ഈ മേഖലയില്‍ ആദ്യമായി നടക്കുന്ന അതിരാത്രമാണിത്. ശുകപുരം,പന്നിയൂര്‍ ഗ്രാമങ്ങള്‍ തമ്മില്‍ പതിറ്റാണ്ടുകളായി നിലനിന്ന പോരിന് അന്ത്യംകുറിച്ച് 2013ല്‍ ഇതേമൈതാനിയില്‍ പന്നിയൂര്‍ ഗ്രാമക്കാരനായ പനമണ്ണ കാവുംപുറത്ത് വാസുദേവന്‍ അടിതിരിപ്പാട് നടത്തിയ സോമയാഗത്തിന്റെ തുടര്‍ച്ചയായാണ് അടുത്തമാസം നടക്കുന്ന അതിരാത്രം. അദ്ദേഹവും പത്‌നി ഗൗരി പത്തനാടിയുമാണ് അതിരാത്രത്തിലെ പത്‌നീയജമാനന്‍മാര്‍. ശുകപുരം, പന്നിയൂര്‍, ഇരിങ്ങാലക്കുട എന്നീ ഗ്രാമങ്ങളുടെ കൂട്ടായ്മ എന്നനിലയിലും ഈ അതിരാത്രം പ്രത്യേകതയര്‍ഹിക്കുന്നു.
സാഗ്നികം അതിരാത്രം എന്ന പദത്തിന് അഗ്നിയോടുകൂടിയ അതിരാത്രമെന്നാണര്‍ത്ഥം. അഗ്നി എന്നാല്‍ വഹ്നി എന്നര്‍ത്ഥത്തിലല്ലെന്നുമാത്രം. ആയിരം ഇഷ്ടികകള്‍കൊണ്ട് അഞ്ചു നിലകളായി ഗരുഡാകൃതിയില്‍ പടുത്തുയര്‍ത്തുന്ന പഞ്ചപത്രിക എന്ന പടവിന്റെമുകളില്‍ അഗ്നിയെ നിധാനംചെയ്ത് അതിന്‍മേലാണ് സോമപശ്വാജ്യപുരോഡാശാദി ഹവിസ്സുകള്‍ ഹോമിക്കപ്പെടുന്നത്.
ലോകാ സമസ്താ സുഖിനോഭവന്തു എന്ന ഭാരതത്തിന്റെ വിശ്വസ്‌നേഹ കാഴ്ചപ്പാടിന്റെ ആവിഷ്‌കാരമാണ് യാഗശാലകളില്‍ നടക്കുന്നത്. സമസ്ത ലോകത്തിന്റെയും സര്‍വ്വചരാചരങ്ങളുടെയും ഐശ്വര്യവും ശാന്തിയുമാണ് യജ്ഞങ്ങളുടെയെല്ലാം ലക്ഷ്യം.
ശുകപുരം അതിരാത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മദേഴ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടിനുസമീപം സ്വാഗതസംഘം ഓഫീസ് ഞായറാഴ്ച മൂന്നിന് കെ.ടി.ജലീല്‍ എം.എല്‍.എ ഉദ്ഘാടനംചെയ്യും. യാഗമുദ്ര ചിത്രീകരണം ആര്‍ട്ടിസ്റ്റ് നമ്പൂതിരിയും നിധിസമര്‍പ്പണം ഗുരുവായൂര്‍ തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിനുനല്‍കി ഡോ.കെ.കെ.ഗോപിനാഥനും ഉദ്ഘാടനം ചെയ്യും. അതിരാത്രത്തിനാവശ്യമായ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഇഷ്ടികകളുടെയും സ്രുക്കുകളുടെയും നിര്‍മ്മാണം പുരോഗമിച്ചു വരികയാണ്.
Saturday, 28 February 2015
പുതു വത്സരാശംസകൾ
1
"സത്യ"ത്തിൻ കിരണങ്ങളെങ്ങു മിരുൾമാറ്റീടട്ടെ യിബ്ഭൂ വില -
ങ്ങിഷ്ട്ടപ്പെട്ട "സുധാ"മൃതം നുകരുവാ നാകട്ടെ യാവോളവും.
പു ത്താണ്ടി ന്നരുണാഭ നിൻ ചൊടികളിൽ ച്ചേർക്കട്ടെ യാവോളവും,
പുത്തൻ ശോണിമ "മാനസീ" തവ മനക്കാമ്പിൽ സുഖൊന്മാദമായ
2
ജയത്തിനാലൊട്ടു മഹന്ത യേകാ -
തുമയ്ക്കു പണ്ഡിശ നനുഗ്രഹിച്ച പോൽ.
യശോദ പൌത്രീ തവ സദ് യശസ്സീ -
ത്രിലോക മെങ്ങും പറവട്ടെ നിത്യം
3
പു ത്താണ്‍ഡിൽ പ്രാചി പെറ്റോ "രരുണ" ശിശു വാം
ഭാസ്വനെ കാണുവാനും
പത്തും പത്താണ്ടു കഷ്ടേ തര മവനിയി ലിവനാൽ
വാഴുവാനും! നിനച്ചാൽ
പത്തായി ഭൂവിൽ "ലീലാ"വടിവിൽ വിലസി നൊരാ -
"ക്കേശവൻ"പാദ പദ്മം
ചിത്തേ ബന്ധി ച്ചിടുണ്ണി അനിതര ഭഗവൽ
ഭക്തിയാം പാശ മോടേ.
4
"അഷ്ട മൂർത്തി" ജടയിൽ തിളങ്ങിടു -
"ന്നമ്പിളി"ക്കല മനസ്സി ലെപ്പോഴും,
തത്തിടുന്നതിനനുഗ്രഹി യ്ക്കനീ
"ദേവി"നി"ന്നനുപ"മാകടാക്ഷ മായ്.
5
"സന്ധ്യ"ക്ക് "ദിവ്യ"മാം നാമം,
"ശാസ്താ "പ്രീതി കരരോത്തമം,
"പാർവതീ" പരമാനന്ദം,
"ദുർഗാം" ദേവി നമോസ്തു തേ.
6
പ്രകാശ മെന്തിന്നു മടിച്ചു നിൽപ്പു
പ്രതീക്ഷ എന്നുള്ളിൽ വളർത്തു വാനോ ?
പ്രതാപ വാന്മാരുടെ വീട്ടിൽ മാത്രം
ഗമിക്കുവാനെ വിസയുള്ളൂ എന്നൊ ?
7
വിനോദ രൂപിയായ് നിത്യം
ഗോകുലത്തിൽ വിളങ്ങിടും
ഗോപസ്ത്രീ ഹൃദയാനന്ദൻ
പുത്താണ്ടിൽ തുണ യാകണേ.
Friday, 13 February 2015
എൻടെ കണ്ണൻ
കണ്ണിണ യ്കാനന്ദ മേകും രൂപ
മിന്നു ഞാൻ കണ്ടിതെൻ മുന്നിൽ
കാരുണ്യ മൂ ർ ത്തി എന്നല്ലോ ലോകർ
പാടി നടപ്പതു നിന്നെ
കാർ വർണ്ണ നിൻ രൂപ മെന്നും മന -
കാമ്പിൽ വിരിഞ്ഞു ല്ലസികാൻ
കോലക്കുഴൽ നാ ദ മെന്നും കർണ്ണ -
പീയുഷ മായി ഭവിക്കാൻ
അമ്പാടി തൻ മണി മുത്തെ എന്നിൽ -
അ ൻ പോട വിടുന്നു നിത്യം
ഉല്ലാസ ലോലമാം ന്ര്ത്തം ചെയ് തെൻ -
വല്ലായ്മ പോക്കണം മുത്തെ .
കൂപ്പു കയ്യേന്തി നിൽക്കുമ്പോൾ കാണ്മു -
കള്ള കട കണ്‍ തിളക്കം .
പ്രാർഥനാ മന്ത്രം ജപിക്കെ കേൾപ്പു -
കോലക്കുഴൽവിളി നാദം .
വാക്കുക ളില്ലെനി യ്ക്കൊതാ നെന്ടെ
മാനസേ തിങ്ങും വികാരം
എന്നുണ്ണി കൃഷ്ണാ തുണക്കു നീയി -
തെന്നുമേ മായാതിരിക്കാൻ .
Tuesday, 10 February 2015
മംഗള പത്രം
വരൻ വധു
രാഘവൻ സുധ
( വിവാഹ ആശംസ )
തേർ തട്ടിൽ പാർ ഥ രക്ഷ ക്കതി കുതുക മിയ-
ന്നുള്ളവ ന്നിഷ്ട ഭോ ജ്യേ
മാർത്തട്ടിൽ ഭക്ത പാദം പരിചിനൊട ണി യു -
ന്നം ബരെ ശ ൻ നിനക്കായ് ,
പർതട്ടിന്നീ ശ നാകും രഘു വര വരണം ധന്യ -
മാക്കുന്നതിന്നായ്
ചേർ തട്ടിൽ നിന്നി റു ത്തീ ടിന ഹൃദ കമലം
ചാർത്തിടും ഭക്തി യോടെ
Monday, 9 February 2015
ശ ബരീശ പഞ്ചകം( വൃത്തം: ദ്രുത വിളംബിതം)
1
യുഗ യുഗങ്ങൾ തപസ്സനു വർത്തനെ ,
കരഗതം നര ജന്മ മി തോ ര്ക്കുകിൽ
ചപല ചിന്ത കളൊക്കെ യകറ്റി യ -
ശ ബരി നാഥാനെ വാഴ് ത്തുക നിത്ത്യ വും
2
ശരണ മന്ത്ര മതൊന്നുര ചെയ്യുകിൽ,
ശബരി നാഥ നടുക്ക ലണഞ്ഞിടാം.
മരണ ചിന്ത യകറ്റു വാതിന്നഹോ,
ശരണ മൊന്നിതു മാത്ര മെനി ക്കിനി.
3
അരിയ പിൻമുടി ഭാര മകറ്റി യും,
കുറിയ മുൻമുടി യേറെ വളർത്തിയും,
അരികി ലെത്തു വതിന്നു നിനക്കുകിൽ.
വര ഗതായുധ ! നിൻ കൃപ പോരുമേ.
4
പ രശതം യുഗചംക്രമണത്തിലീ -
ധര യിൽ മർത്യ് വര പ്രദ നായ നിൻ
ചരണ പങ്കജ ദർശന ഭാഗ്യ മീ -
ശബരി യാത്ര യെനിക്ക രുളേണമേ.
5
ഹരിഹരാ ത്മജ നിൻ ചരണാമ്പുജം,
തെളിവുടൻ മനതാരിൽ വരുംവരെ,
അരുതു മറ്റൊരു ചിന്ത യെനിക്കതി -
ന്നരുൾക ശക്തി ജഗത് പരിപാലക
പന്തളാധിപ പഞ്ചകം ( വൃത്തം : മല്ലിക )
പന്തളാധിപ പഞ്ചകം
1
ഹന്ത ഘോര വനാന്തരത്തിലമർന്ന നായക നിൻ കൃപാ -
പൊൻ കരാങ്കുലി ചിന്തയൊന്നു മനസ്സി നിര്വൃതി യേകിടും.
അന്തരംഗ മതിങ്കലുള്ള മദാന്ധ കാരമകറ്റി യെൻ
പന്തളാധിപ കുമാര കാക്കുക സങ്കടങ്ങള കറ്റി നീ.
2
ചിന്ത നീയ മതൊന്നു നിന്നുടെ രൂപമിഇശ നിരന്തരം
ചിന്തി ടെണ മ ഭംഗുരം തവ നാമ ഗീതി കളെൻ മനേ
ചിന്ത ലേശ മിയന്നിടാതിവ നന്തികത്തി ലണ ഞ്ഞി ടാം
പന്തളാധിപ കുമാര കാക്കുക സങ്കടങ്ങള കറ്റി നീ.
3
ശങ്ക ഹീന മിവൻറ്റെ യുള്ളിൽ മദിച്ചു വാഴു മഹന്തയെ
ശങ്ക രാത്മജ നിൻ കടാക്ഷ ശരങ്ങളാലെ ഹനിക്കണേ.
സങ്കടാബ്ധിയിൽ ലകഷ്യ മേതു മറിഞ്ഞിടാ തുഴലുന്നു ഞാൻ,
പന്തളാധിപ കുമാര കാക്കുക സങ്കടങ്ങളകറ്റി നീ
4
നന്ദ നന്ദന സൂനു നിന്നുടെ പാദ ധൂളി വഹിക്കുമാ -
പമ്പ യാറ്റിലലിഞ്ഞു പോകണ മെ ൻറ്റെ പാപ മത ത്രയും
പാപ നാശക വാജിവാഹന ലോഭനീയ കളേബര
പന്ത ളാ ധിപ കുമാര കാക്കുക സങ്കടങ്ങളകറ്റി നീ
5
നീല മാമല യേറി യേറെ വലഞ്ഞണഞ്ഞിടു മെൻ മന -
സ്താപ മാറ്റുക നിൻ കൃപാ കര ലാള നേന മഹാപ്രഭോ
മാല കറ്റുക ചാർത്തിടുന്നു മനസ്സു ഞാനൊരു മാല യാ യ്
പന്ത ളാ ധിപ കുമാര കാക്കുക സങ്കടങ്ങളകറ്റി നീ
Wednesday, 14 January 2015
Pazhanchollil appidi pathiru
പകലുറക്കത്തിൽ എപ്പോഴോ ഞാൻ മലർന്നു കിടന്ന് കാർകിച്ചു തുപ്പി അപ്പോഴമ്മ പറയാറുള്ള പഴ ഞ്ചൊല്ലൊ ർത്ത് വേവലാതിയായി , ആധിയായി . തടവി നോക്കിയപ്പോൾ നെഞ്ചിൽ തുപ്പലില്ല ! വീ ണ്ടും തടവിയപ്പോൾ കഴുത്തിനു മേൽ ശൂന്യം കിടക്കുമ്പോൾ തല ഊരി വച്ചത് മറന്നതാണോ ? അതോ വല്ലവരും കവര്ന്നതാണോ ? കവർന്നതെങ്കിൽ അവൻ മണ്ടൻ പെൻ ഡ്രൈവ് നട്ടെല്ലിൽ വച്ചതവ നറിയില്ല നട്ടെല്ലു വളഞ്ഞതിന്റെ പൊരുളും. വിടർന്ന കണ്ണു കളിലെ കുസ്ര് തി കണ്ടി ട്ടാവാം തല അവൻ മുള ങ്കൂ ട്ടത്തിൽ വലിച്ചെറിഞ്ഞു മുളയരി തേടുന്ന കിടാത്തികൾ അതെടുത്തു ചന്തയിൽ പോയി മുഖത്തെ ദൈ ന്യ ഭാവം കണ്ടി ട്ടാവാം അത്രുമാൻ സേട്ട് പൊന്നിൻ വിലക്കാ തല വാങ്ങി കിടാത്തി കൾക്ക് സന്തോഷം സേട്ടിനു സന്തോഷം തല വേദന ഇല്ലാതെ കാലം കഴിക്കാ മെന്നെനിക്കും സന്തോഷം. ഞാനൊരു കെമദ്രു മ ക്കാ രനാണെന്ന് അച്ഛൻ പറഞ്ഞ തെത്ര സത്യം ! കടയടചചഅതൃ മാൻ സേട്ട് തലയും തൂക്കി പ്പിടിച്ചു മുറ്റത്ത്. ഇല്ലാത്ത വിലക്ക് തല പിന്നെയും ഇല്ലത്തെചാരുപടിയിൽ