Saturday, 14 March 2015

നീഹാര സ്വാമികൾ

                                
മനുഷ്യൻ അറിയപ്പെടാൻ ഏറെ ഇഷ്ട പ്പെടുന്ന ഒരു വ്യക്തിയാണ് . അതിനായി പലേ വഴികളും തിരഞ്ഞെടുക്കും. ഒരു സ്വാമിയാരുടെ കഥ പറയാം.
നീഹാര സ്വാമി എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഈ സ്വാമി ഒരു ഗണപതി ഉപാസകനായിരുന്നു . എപ്പോഴും സ്വർണ നിർമിത മായ, സാമാ ന്ന്യം വലിയ ഒരു ഗണപതി വിഗ്രഹം ഇദ്ദേഹം കൂടെ കൊണ്ടു നടക്കുമായിരുന്നു . ബ്രാഹ്മ മുഹൂർത്തിൽ എഴുന്നേറ്റു , കുളിച്ചു ഗണപതി പൂജ കഴിഞ്ഞേ ജലപാനംകഴിക്കു . ഇദ്ദേഹത്തിന്റെ പ്രത്യേകത എന്തെന്നാൽ, ഇദ്ദേഹത്തിനു ആഹാരം മാത്രമേ ഉള്ളു , നീഹാരം ഇല്ല . വര്ഷങ്ങളായി ഇദ്ദേഹം നീഹാര മില്ലാതെ ജീവിക്കുന്നു . ഇതൊരു മഹാ അത്ഭുത മായി , ഒരു സിദ്ധിയായി ജനങ്ങൾ വിശ്വസി ക്കാനും, ഇദ്ദേഹത്തെ ആരാധി ക്കുവാനും തുടങ്ങി. എന്തിനധികം പറയുന്നു , ചുരുങ്ങിയ കാലത്തിനുള്ളിൽ ഇദ്ദേഹം വിശ്വ പ്രസിദ്ധനായി . ധാരാളം ഭക്തന്മാരും, അനുയായി കളുംഉണ്ടായി .

സ്വാഭാവികമായും ചിലർക്കൊരു സംശയം, ഇതിലെന്തോ പന്തി കേടു ണ്ടല്ലോ എന്ന് !. അതറിയാൻ അവർക്കു ജിജ്ഞാസ . കുറച്ചുപേർ ഇദ്ദേഹം ഉറങ്ങുന്ന മുറിയുടെ തട്ടിൻ പുറത്തു കയറി, അവിടെ ഒരു ചെറിയ ദ്വാരം ഉണ്ടാക്കി, രാത്രി മുഴുവൻ ഇദ്ദേഹത്തെ നിരീക്ഷി ച്ചിരുന്നു. സ്വാമിയാർ പതിവുപോലെ എഴുന്നേറ്റ്, ഗണപതി വിഗ്രഹ ത്തിന്ടെ തലഭാഗം പിടിച്ചു തിരിച്ചു !  ആഹ !ഗണപതിയുടെ തല ഒരു പാത്രതിണ്ടേ മൂടി പോലെ തുറക്കുന്നു ! പിന്നീ ടെന്തു ചെയ്തെന്നോ ? ആവിഗ്രഹത്തി ലേക്ക് നീഹാര ക്രിയ നടത്തി. തല യഥാ സ്ഥാനത്ത്‌ ഉറപ്പിച്ച ശേഷം, അതുമെടുത്ത് പുഴയിൽ സ്നാന കർമങ്ങൾ കഴിക്കാൻ പോയി . വെള്ളത്തിന്നടിയിൽ ട് വൃത്തിയാക്കി. പിന്നീട് സവിസ്തരം പുജാദികൾ ചെയ്യാൻ തുടങ്ങി.

രാത്രിയിൽ സ്വാമിയുടെ മുറിയിൽ കണ്ടതെല്ലാംനാട്ടു കാരെ ധരിപ്പി ച്ചപ്പോൾ, അവർ സ്വമിയെ വേണ്ടവിധം കയ്കാര്യംചയ്തു .

ഇതൊരു പഴയ കഥ യാണ്. എന്നാൽ നമ്മുടെ സമുഹത്തിൽ ഇന്നും നീഹാര സ്വാമിമാർ ധാരാളമല്ലേ ! അവരെ തിരിച്ചറിയാൻ കഴിഞ്ഞാൽ അതുതന്നെ യാവും നമുക്കു ചെയ്യാവുന്ന വലിയ സമൂഹ സേവ .     

                   

No comments:

Post a Comment