1
"സത്യ"ത്തിൻ കിരണങ്ങളെങ്ങു മിരുൾമാറ്റീടട്ടെ യിബ്ഭൂ വില -
ങ്ങിഷ്ട്ടപ്പെട്ട "സുധാ"മൃതം നുകരുവാ നാകട്ടെ യാവോളവും.
പു ത്താണ്ടി ന്നരുണാഭ നിൻ ചൊടികളിൽ ച്ചേർക്കട്ടെ യാവോളവും,
പുത്തൻ ശോണിമ "മാനസീ" തവ മനക്കാമ്പിൽ സുഖൊന്മാദമായ
2
ജയത്തിനാലൊട്ടു മഹന്ത യേകാ -
തുമയ്ക്കു പണ്ഡിശ നനുഗ്രഹിച്ച പോൽ.
യശോദ പൌത്രീ തവ സദ് യശസ്സീ -
ത്രിലോക മെങ്ങും പറവട്ടെ നിത്യം
3
പു ത്താണ്‍ഡിൽ പ്രാചി പെറ്റോ "രരുണ" ശിശു വാം
ഭാസ്വനെ കാണുവാനും
പത്തും പത്താണ്ടു കഷ്ടേ തര മവനിയി ലിവനാൽ
വാഴുവാനും! നിനച്ചാൽ
പത്തായി ഭൂവിൽ "ലീലാ"വടിവിൽ വിലസി നൊരാ -
"ക്കേശവൻ"പാദ പദ്മം
ചിത്തേ ബന്ധി ച്ചിടുണ്ണി അനിതര ഭഗവൽ
ഭക്തിയാം പാശ മോടേ.
4
"അഷ്ട മൂർത്തി" ജടയിൽ തിളങ്ങിടു -
"ന്നമ്പിളി"ക്കല മനസ്സി ലെപ്പോഴും,
തത്തിടുന്നതിനനുഗ്രഹി യ്ക്കനീ
"ദേവി"നി"ന്നനുപ"മാകടാക്ഷ മായ്.
5
"സന്ധ്യ"ക്ക് "ദിവ്യ"മാം നാമം,
"ശാസ്താ "പ്രീതി കരരോത്തമം,
"പാർവതീ" പരമാനന്ദം,
"ദുർഗാം" ദേവി നമോസ്തു തേ.
6
പ്രകാശ മെന്തിന്നു മടിച്ചു നിൽപ്പു
പ്രതീക്ഷ എന്നുള്ളിൽ വളർത്തു വാനോ ?
പ്രതാപ വാന്മാരുടെ വീട്ടിൽ മാത്രം
ഗമിക്കുവാനെ വിസയുള്ളൂ എന്നൊ ?
7
വിനോദ രൂപിയായ് നിത്യം
ഗോകുലത്തിൽ വിളങ്ങിടും
ഗോപസ്ത്രീ ഹൃദയാനന്ദൻ
പുത്താണ്ടിൽ തുണ യാകണേ.
Saturday, 28 February 2015
പുതു വത്സരാശംസകൾ
Friday, 13 February 2015
എൻടെ കണ്ണൻ
കണ്ണിണ യ്കാനന്ദ മേകും രൂപ
മിന്നു ഞാൻ കണ്ടിതെൻ മുന്നിൽ
കാരുണ്യ മൂ ർ ത്തി എന്നല്ലോ ലോകർ
പാടി നടപ്പതു നിന്നെ
കാർ വർണ്ണ നിൻ രൂപ മെന്നും മന -
കാമ്പിൽ വിരിഞ്ഞു ല്ലസികാൻ
കോലക്കുഴൽ നാ ദ മെന്നും കർണ്ണ -
പീയുഷ മായി ഭവിക്കാൻ
അമ്പാടി തൻ മണി മുത്തെ എന്നിൽ -
അ ൻ പോട വിടുന്നു നിത്യം
ഉല്ലാസ ലോലമാം ന്ര്ത്തം ചെയ് തെൻ -
വല്ലായ്മ പോക്കണം മുത്തെ .
കൂപ്പു കയ്യേന്തി നിൽക്കുമ്പോൾ കാണ്മു -
കള്ള കട കണ്‍ തിളക്കം .
പ്രാർഥനാ മന്ത്രം ജപിക്കെ കേൾപ്പു -
കോലക്കുഴൽവിളി നാദം .
വാക്കുക ളില്ലെനി യ്ക്കൊതാ നെന്ടെ
മാനസേ തിങ്ങും വികാരം
എന്നുണ്ണി കൃഷ്ണാ തുണക്കു നീയി -
തെന്നുമേ മായാതിരിക്കാൻ .
Tuesday, 10 February 2015
മംഗള പത്രം
വരൻ വധു
രാഘവൻ സുധ
( വിവാഹ ആശംസ )
തേർ തട്ടിൽ പാർ ഥ രക്ഷ ക്കതി കുതുക മിയ-
ന്നുള്ളവ ന്നിഷ്ട ഭോ ജ്യേ
മാർത്തട്ടിൽ ഭക്ത പാദം പരിചിനൊട ണി യു -
ന്നം ബരെ ശ ൻ നിനക്കായ് ,
പർതട്ടിന്നീ ശ നാകും രഘു വര വരണം ധന്യ -
മാക്കുന്നതിന്നായ്
ചേർ തട്ടിൽ നിന്നി റു ത്തീ ടിന ഹൃദ കമലം
ചാർത്തിടും ഭക്തി യോടെ
Monday, 9 February 2015
ശ ബരീശ പഞ്ചകം( വൃത്തം: ദ്രുത വിളംബിതം)
1
യുഗ യുഗങ്ങൾ തപസ്സനു വർത്തനെ ,
കരഗതം നര ജന്മ മി തോ ര്ക്കുകിൽ
ചപല ചിന്ത കളൊക്കെ യകറ്റി യ -
ശ ബരി നാഥാനെ വാഴ് ത്തുക നിത്ത്യ വും
2
ശരണ മന്ത്ര മതൊന്നുര ചെയ്യുകിൽ,
ശബരി നാഥ നടുക്ക ലണഞ്ഞിടാം.
മരണ ചിന്ത യകറ്റു വാതിന്നഹോ,
ശരണ മൊന്നിതു മാത്ര മെനി ക്കിനി.
3
അരിയ പിൻമുടി ഭാര മകറ്റി യും,
കുറിയ മുൻമുടി യേറെ വളർത്തിയും,
അരികി ലെത്തു വതിന്നു നിനക്കുകിൽ.
വര ഗതായുധ ! നിൻ കൃപ പോരുമേ.
4
പ രശതം യുഗചംക്രമണത്തിലീ -
ധര യിൽ മർത്യ് വര പ്രദ നായ നിൻ
ചരണ പങ്കജ ദർശന ഭാഗ്യ മീ -
ശബരി യാത്ര യെനിക്ക രുളേണമേ.
5
ഹരിഹരാ ത്മജ നിൻ ചരണാമ്പുജം,
തെളിവുടൻ മനതാരിൽ വരുംവരെ,
അരുതു മറ്റൊരു ചിന്ത യെനിക്കതി -
ന്നരുൾക ശക്തി ജഗത് പരിപാലക
പന്തളാധിപ പഞ്ചകം ( വൃത്തം : മല്ലിക )
പന്തളാധിപ പഞ്ചകം
1
ഹന്ത ഘോര വനാന്തരത്തിലമർന്ന നായക നിൻ കൃപാ -
പൊൻ കരാങ്കുലി ചിന്തയൊന്നു മനസ്സി നിര്വൃതി യേകിടും.
അന്തരംഗ മതിങ്കലുള്ള മദാന്ധ കാരമകറ്റി യെൻ
പന്തളാധിപ കുമാര കാക്കുക സങ്കടങ്ങള കറ്റി നീ.
2
ചിന്ത നീയ മതൊന്നു നിന്നുടെ രൂപമിഇശ നിരന്തരം
ചിന്തി ടെണ മ ഭംഗുരം തവ നാമ ഗീതി കളെൻ മനേ
ചിന്ത ലേശ മിയന്നിടാതിവ നന്തികത്തി ലണ ഞ്ഞി ടാം
പന്തളാധിപ കുമാര കാക്കുക സങ്കടങ്ങള കറ്റി നീ.
3
ശങ്ക ഹീന മിവൻറ്റെ യുള്ളിൽ മദിച്ചു വാഴു മഹന്തയെ
ശങ്ക രാത്മജ നിൻ കടാക്ഷ ശരങ്ങളാലെ ഹനിക്കണേ.
സങ്കടാബ്ധിയിൽ ലകഷ്യ മേതു മറിഞ്ഞിടാ തുഴലുന്നു ഞാൻ,
പന്തളാധിപ കുമാര കാക്കുക സങ്കടങ്ങളകറ്റി നീ
4
നന്ദ നന്ദന സൂനു നിന്നുടെ പാദ ധൂളി വഹിക്കുമാ -
പമ്പ യാറ്റിലലിഞ്ഞു പോകണ മെ ൻറ്റെ പാപ മത ത്രയും
പാപ നാശക വാജിവാഹന ലോഭനീയ കളേബര
പന്ത ളാ ധിപ കുമാര കാക്കുക സങ്കടങ്ങളകറ്റി നീ
5
നീല മാമല യേറി യേറെ വലഞ്ഞണഞ്ഞിടു മെൻ മന -
സ്താപ മാറ്റുക നിൻ കൃപാ കര ലാള നേന മഹാപ്രഭോ
മാല കറ്റുക ചാർത്തിടുന്നു മനസ്സു ഞാനൊരു മാല യാ യ്
പന്ത ളാ ധിപ കുമാര കാക്കുക സങ്കടങ്ങളകറ്റി നീ