Saturday, 28 February 2015

പുതു വത്സരാശംസകൾ

                                            1
"സത്യ"ത്തിൻ കിരണങ്ങളെങ്ങു മിരുൾമാറ്റീടട്ടെ യിബ്ഭൂ വില -
ങ്ങിഷ്ട്ടപ്പെട്ട "സുധാ"മൃതം നുകരുവാ നാകട്ടെ യാവോളവും.
പു ത്താണ്ടി ന്നരുണാഭ നിൻ ചൊടികളിൽ ച്ചേർക്കട്ടെ യാവോളവും,
പുത്തൻ ശോണിമ "മാനസീ" തവ മനക്കാമ്പിൽ സുഖൊന്മാദമായ 
                                  2
ജയത്തിനാലൊട്ടു മഹന്ത യേകാ -
 തുമയ്ക്കു പണ്ഡിശ നനുഗ്രഹിച്ച പോൽ.
 യശോദ പൌത്രീ തവ സദ്‌ യശസ്സീ -
 ത്രിലോക മെങ്ങും പറവട്ടെ നിത്യം
                             3
പു ത്താണ്‍ഡിൽ പ്രാചി പെറ്റോ "രരുണ" ശിശു വാം
                                             ഭാസ്വനെ കാണുവാനും
പത്തും പത്താണ്ടു കഷ്ടേ തര മവനിയി ലിവനാൽ
                                             വാഴുവാനും! നിനച്ചാൽ
പത്തായി ഭൂവിൽ "ലീലാ"വടിവിൽ വിലസി നൊരാ -
                                            "ക്കേശവൻ"പാദ പദ്മം
ചിത്തേ ബന്ധി ച്ചിടുണ്ണി അനിതര ഭഗവൽ
                                              ഭക്തിയാം പാശ മോടേ.
                            4
"അഷ്ട മൂർത്തി" ജടയിൽ തിളങ്ങിടു -
"ന്നമ്പിളി"ക്കല മനസ്സി ലെപ്പോഴും,
തത്തിടുന്നതിനനുഗ്രഹി യ്ക്കനീ
"ദേവി"നി"ന്നനുപ"മാകടാക്ഷ മായ്.          
   
                            5
"സന്ധ്യ"ക്ക്‌ "ദിവ്യ"മാം നാമം,
"ശാസ്താ "പ്രീതി കരരോത്തമം,
"പാർവതീ" പരമാനന്ദം,
"ദുർഗാം" ദേവി നമോസ്തു തേ.
                            6
പ്രകാശ മെന്തിന്നു മടിച്ചു നിൽപ്പു
പ്രതീക്ഷ എന്നുള്ളിൽ വളർത്തു വാനോ ?
പ്രതാപ വാന്മാരുടെ വീട്ടിൽ മാത്രം
ഗമിക്കുവാനെ വിസയുള്ളൂ എന്നൊ ?
                            7
വിനോദ രൂപിയായ് നിത്യം
ഗോകുലത്തിൽ വിളങ്ങിടും
ഗോപസ്ത്രീ ഹൃദയാനന്ദൻ
പുത്താണ്ടിൽ തുണ യാകണേ.

No comments:

Post a Comment