1
യുഗ യുഗങ്ങൾ തപസ്സനു വർത്തനെ ,
കരഗതം നര ജന്മ മി തോ ര്ക്കുകിൽ
ചപല ചിന്ത കളൊക്കെ യകറ്റി യ -
ശ ബരി നാഥാനെ വാഴ് ത്തുക നിത്ത്യ വും
2
ശരണ മന്ത്ര മതൊന്നുര ചെയ്യുകിൽ,
ശബരി നാഥ നടുക്ക ലണഞ്ഞിടാം.
മരണ ചിന്ത യകറ്റു വാതിന്നഹോ,
ശരണ മൊന്നിതു മാത്ര മെനി ക്കിനി.
3
അരിയ പിൻമുടി ഭാര മകറ്റി യും,
കുറിയ മുൻമുടി യേറെ വളർത്തിയും,
അരികി ലെത്തു വതിന്നു നിനക്കുകിൽ.
വര ഗതായുധ ! നിൻ കൃപ പോരുമേ.
4
പ രശതം യുഗചംക്രമണത്തിലീ -
ധര യിൽ മർത്യ് വര പ്രദ നായ നിൻ
ചരണ പങ്കജ ദർശന ഭാഗ്യ മീ -
ശബരി യാത്ര യെനിക്ക രുളേണമേ.
5
ഹരിഹരാ ത്മജ നിൻ ചരണാമ്പുജം,
തെളിവുടൻ മനതാരിൽ വരുംവരെ,
അരുതു മറ്റൊരു ചിന്ത യെനിക്കതി -
ന്നരുൾക ശക്തി ജഗത് പരിപാലക
No comments:
Post a Comment