Monday, 9 February 2015

പന്തളാധിപ പഞ്ചകം ( വൃത്തം : മല്ലിക )

                        പന്തളാധിപ പഞ്ചകം
                                       1

ഹന്ത ഘോര വനാന്തരത്തിലമർന്ന നായക നിൻ കൃപാ -
പൊൻ കരാങ്കുലി ചിന്തയൊന്നു മനസ്സി നിര്വൃതി യേകിടും.
അന്തരംഗ മതിങ്കലുള്ള മദാന്ധ കാരമകറ്റി യെൻ
പന്തളാധിപ കുമാര കാക്കുക സങ്കടങ്ങള കറ്റി നീ.

                                       2

ചിന്ത നീയ മതൊന്നു നിന്നുടെ രൂപമിഇശ നിരന്തരം
ചിന്തി ടെണ മ ഭംഗുരം തവ നാമ ഗീതി കളെൻ മനേ
ചിന്ത ലേശ മിയന്നിടാതിവ നന്തികത്തി ലണ ഞ്ഞി ടാം
പന്തളാധിപ കുമാര കാക്കുക സങ്കടങ്ങള കറ്റി നീ.

                                         
                                       3
ശങ്ക ഹീന മിവൻറ്റെ യുള്ളിൽ മദിച്ചു വാഴു മഹന്തയെ
ശങ്ക രാത്മജ നിൻ കടാക്ഷ ശരങ്ങളാലെ ഹനിക്കണേ.
സങ്കടാബ്ധിയിൽ ലകഷ്യ മേതു മറിഞ്ഞിടാ തുഴലുന്നു ഞാൻ,
പന്തളാധിപ കുമാര കാക്കുക സങ്കടങ്ങളകറ്റി നീ

                                       4
നന്ദ നന്ദന സൂനു നിന്നുടെ പാദ ധൂളി വഹിക്കുമാ -
പമ്പ യാറ്റിലലിഞ്ഞു പോകണ മെ ൻറ്റെ പാപ മത ത്രയും
പാപ നാശക വാജിവാഹന ലോഭനീയ കളേബര
പന്ത ളാ ധിപ കുമാര കാക്കുക സങ്കടങ്ങളകറ്റി നീ

                                       5

നീല മാമല യേറി യേറെ വലഞ്ഞണഞ്ഞിടു മെൻ മന -
സ്താപ മാറ്റുക നിൻ കൃപാ കര ലാള നേന  മഹാപ്രഭോ
മാല കറ്റുക ചാർത്തിടുന്നു മനസ്സു ഞാനൊരു മാല യാ യ്‌
പന്ത ളാ ധിപ കുമാര കാക്കുക സങ്കടങ്ങളകറ്റി നീ   
                                         
                                         

1 comment:

  1. Harrah's Cherokee Casino Resort opens at 9 a.m. ET | JAMH
    At Harrah's Cherokee Casino Resort 경주 출장샵 in 수원 출장안마 Cherokee, 경기도 출장샵 the resort's newest location, you'll be steps from Harrah's Cherokee Casino 경기도 출장마사지 and 8 영천 출장샵 minutes

    ReplyDelete