1
അച്ഛൻ പണ്ടു തളച്ചു തൻ തലയിലാ ഗംഗാപ്രവാഹത്തെ യ -
ന്നച്ഛന്നം കുടയാക്കി യമ്മ ഗിരിയെ തൻ കൈ വിരൽ തുമ്പിനാൽ
ഇച്ഛയ്ക്കൊത്തു തുണക്കുവാൻ കഴിവെഴും നിൻ വംശ മോർക്കിൽ പ്രഭോ
തുച്ഛം രക്ഷ യെനിക്കു നലകുവതിന്അഹോ ശ്രി ഭൂത നാഥാ ചിരം
2
പച്ച്യ്ക്കായി പറഞ്ഞാ ലഭിനയ കലാസ്വാ ദകർക്കാ സ്വദി യ്ക്കാൻ
പച്ച്യ്ക്കായി പിറന്നോ രസുലഭ കലാ കോവി ദൻ ഗോപിയാശാൻ
പച്ച പ്പേറ്റം കൊടുത്തു കഥകളി യുലകി ന്നിത്ര നാളും മുരാരേ
പച്ച പ്പോടെ യിനി യു മൊരു ശ തം വാഴുവാൻ നീ തുണക്കു
3
ഗോവൃന്ദം മേച്ചു കൊണ്ടും വ്രജ തരുണി മന -
ച്ചോരണം ചെയ്തു കൊണ്ടും
ഗോവിന്ദൻ നാമമേ റ്റും വിലസിടു മിവനൊ
സച്ചി ദാനന്ദ രൂപൻ
ആകന്ദം മാനസ ഭ്രമ മുരുകും മട്ടിലാ -
വേണു വൂതി സ്സാ നന്ദം
മേവിടുന്നാ ഭുവിയി ലൊരു ചെറു തരുവാ -
യിടുകിൽ ഭാഗ്യമല്ലേ !.
4
ഉണ്ടാവാം വിഭവങ്ങൾ കാള നെലിശ്ശേരിത്യാദി യെല്ലാം മുറ -
ക്കുണ്ടാവാം പരിചര്യ ചെയ് വതിനഹോ ധാരാള മിന്നാളുകൾ.
പണ്ടാ നെന്മിനിയുണ്ണി ഊട്ടിയതുപോലൊന്നു ണ്ണുവാ നാശ യെ -
ന്നുണ്ണിക്കണ്ണനിലാധിയായി വളരു ന്നുണ്ടാ യിടാ മോർക്കുകിൽ
No comments:
Post a Comment